കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റ് 2026 - 2027 പ്രവർത്തന വർഷത്തേക്കുള്ള കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
യൂത്ത് ഇന്ത്യയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഇലക്ടറൽ കോളജ് അംഗങ്ങൾ ചേർന്നാണ് കേന്ദ്ര കമ്മിറ്റി രൂപീകരിച്ചത്ത്. കെഐജി പ്രസിഡന്റും യൂത്ത് ഇന്ത്യ രക്ഷാധികാരിയുമായ അൻവർ സഈദ് യോഗത്തിൽ ആധ്യക്ഷത വഹിച്ചു.
കെഐജി ജനറൽ സെക്രട്ടറി സാബിക് യൂസഫിന്റെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികൾ. പുതിയ ഭാരവാഹികളുടെ കാലാവധി 2027 ഡിസംബർ വരെയാണെന്നു സംഘടന അറിയിച്ചു. സിജിൽ ഖാനെ പ്രസിഡന്റായും അഖീൽ ഇസ്ഹാഖിനെ ജനറൽ സെക്രട്ടറിയായും ടി. മുഖ്സിതിനെ ട്രഷററായും തെരഞ്ഞെടുത്തു.
റയ്യാൻ ഖലീൽ, എം.പി. റമീസ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. എം.എം. മുഹമ്മദ് അസ്ലഹ്, മുഹമ്മദ് ജുമാൻ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. അൻവർ ഇസ്മായിൽ, ബാസിൽ സലീം, ഹാദി റഷീദ്, കെ.എ. ജവാദ്, മുഹമ്മദ് ഷഫീഖ്, പി.വി. മുഹമ്മദ് യാസിർ, സി.കെ. ഷംസീർ എന്നിവരാണ് മറ്റു കേന്ദ്ര കമ്മിറ്റി അംഗങ്ങൾ.